വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു
Saturday, May 30, 2020 10:28 PM IST
മങ്കൊന്പ്: ന​രേ​ന്ദ്ര മോ​ദി സർക്കാരിന്‍റെ ഒ​ന്നാംവാ​ർ​ഷി​ക​മാ​യ ഇ​ന്ന​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. ഇ​ന്ത്യ​യി​ലെ ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും പ​തി​നാ​യി​രം രൂ​പ നേരിട്ട് കാഷ് ട്രാ​ൻ​സ്ഫ​ർ ആ​യി ന​ൽ​ക​ണ​മെ​ന്ന് എഐ​സി​സി നി​ർ​ദേശം കേ​ന്ദ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കി​ട​ങ്ങ​റ ക​ന​റാ ബാ​ങ്കി​നു മു​മ്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ നി​ൽ​പ്പു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ പി.​ ജോ​ൺ അധ്യക്ഷ​ത വ​ഹി​ച്ചു, സി.​വി. രാ​ജീ​വ്, ജി. ​സൂ​ര​ജ്, റ്റി.​ഡി.​ അ​ല​ക്സാ​ണ്ട​ർ, റോ​ഫി​ൻ ജേ​ക്ക​ബ്, സ​ന്തോ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.