കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് തീ​വെ​ട്ടി​ക്കൊള്ള ന​ട​ത്തു​ന്നു
Saturday, May 30, 2020 10:28 PM IST
എ​ട​ത്വ: കോ​വി​ഡ്-19 ന്‍റെ മ​റ​വി​ൽ മീ​റ്റ​ർ റീ​ഡിം​ഗ് പോ​ലും ന​ട​ത്താ​തെ ഇ​ര​ട്ടി ചാ​ർ​ജ് ഈ​ടാ​ക്കു​ന്നു. ഓ​ണ്‍ ലൈ​നി​ൽ ചാ​ർ​ജ് അ​ട​ച്ച​വ​ർ​ക്ക് വീ​ണ്ടും അ​ടയ്​ക്കേണ്ട സ്ഥി​തി​യാ​ണ് വ​ന്നി​രി​ക്ക​ന്ന​ത്.

ഓ​ണ്‍ ലൈ​നി​ൽ ക​ണ്ട​ത് ശ​രി​യാ​യ ചാ​ർ​ജ് അ​ല്ലെന്നും അ​തി​ൽ കൂ​ടു​ത​ൽ അ​ട​യ്ക്കാ​നു​ണ്ട് എ​ന്നുമാ​ണ് എ​ട​ത്വ ഇ​ല​ക്‌ട്രി​ക് സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​ന​സ്‌​സി​ലാ​ക്കാൻ സാ​ധി​ച്ച​ത്. ഇ​തി​നെ​തിരേ നാളെ രാ​വി​ലെ 11-ന് ​കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി ധ​ർ​ണന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ അ​റി​യി​ച്ചു.