ത​ക​ഴി ബിവ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​ൽ സം​ഘ​ർ​ഷം
Saturday, May 30, 2020 10:25 PM IST
എ​ട​ത്വ: ത​ക​ഴി കേ​ള​മം​ഗ​ലം ബിവ​റേ​ജ​സ് ഒൗട്ട്‌ലെറ്റി​നു മു​ൻ​പി​ൽ ജീ​വ​ന​ക്കാ​രും മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. മ​ദ്യ​ത്തി​ന്‍റെ ബി​ല്ല് ചോ​ദി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ന​ൽ​കാ​ത്ത​തി​നെത്തുട​ർ​ന്ന് ന​ട​ന്ന വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ പ​റ​യു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. ക്യൂ​വി​ൽ ന​ട​ന്ന വാ​ക്കേ​റ്റം പി​ന്നീ​ട് തെ​രു​വ് സം​ഘ​ർ​ഷ​മാ​യി മാ​റി. ഇ​രു​കൂ​ട്ട​രും ത​മ്മി​ല​ടി​ച്ച​തോ​ടെ മ​ദ്യ​വി​ത​ര​ണം ഏ​താ​നും സ​മ​യ​ത്തേ​യ്ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ല​വും ക്യൂ​വും ലം​ഘി​ച്ച് മ​ദ്യം വാ​ങ്ങാ​ൻ തി​ര​ക്കു കൂ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ർ​ന്ന് എ​ട​ത്വ പോ​ലീ​സ് കേ​സ് എ​ടു​ത്തു.