അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബി​ഹാ​റി​ലേ​ക്ക് ട്രെ​യി​നു​ക​ൾ
Saturday, May 30, 2020 10:25 PM IST
ആ​ല​പ്പു​ഴ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബി​ഹാ​റി​ലേ​ക്ക് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ളു​ണ്ടാ​കും. ഇന്നലെ രാ​ത്രി 10നു ​ബി​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ ആ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽനി​ന്ന് ജി​ല്ല​ക്കാ​രാ​യ 934 പേ​രും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള 246 പേ​രും യാ​ത്ര​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബി​ഹാ​റി​ലേ​ക്കു​ള്ള ട്രെ​യി​ൻ ഇന്നു ​പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് ആ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തും. ഇ​തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 925 പേ​ർ യാ​ത്ര തി​രി​ക്കും.