ജി​ല്ല​യി​ൽ കോ​വി​ഡ് ര​ണ്ടു പേ​ർ​ക്കു കൂടി
Saturday, May 30, 2020 10:25 PM IST
ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന ലെ രണ്ടു പേർക്കു കൂടി കോവി ഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. 27ന് ​അ​ബു​ദാ​ബി-കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ലെ​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കോ​വിഡ് ​കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് തെ​ക്കേ പ്ലാ​ശേരി​ൽ ജോ​സ് ജോ​യിയാണ് കോവിഡ് ബാധി ച്ചു മരിച്ചത്.

നാ​ട്ടി​ലെ​ത്തി​യശേ​ഷം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ര​ക്തം ഛർ​ദി​ച്ച​തി​നെത്തുട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ക​ര​ൾരോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ക​യും തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം ചാ​ത്ത​നാ​ട് ഗ്യാ​സ് ക്രി​മ​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തി.

കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ 22ന് ​റോ​മി​ൽനി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ ചേ​ർ​ത്ത​ല താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ്. ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗി​യെ ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് മാ​റ്റി.29ന് വൈ​കി​ട്ടു മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് വി​മാ​ന​മാ​ർ​ഗ​മെ​ത്തി​യ 51പേ​രെ ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദു​ബായ്, അ​ർ​മേ​നി​യ, മ​സ്ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു കൊ​ച്ചി നെ​ടു​ന്പാ​ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ജി​ല്ല​ക്കാ​രാ​യ 23 പേ​രെ​യും ദു​ബായ്, അ​ബു​ദാ​ബി എ​ന്നി​വ​ിട​ങ്ങ​ളി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ 27 പേ​രെ​യും ദു​ബായി​ൽനി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പു​രു​ഷ​നെ​യു​മാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ക്കി​യ​ത്.

നെ​ടു​ന്പാ​ശേരി​യി​ൽ ദു​ബായി ൽനി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​രി​ൽ മൂ​ന്നു വ​നി​ത​ക​ളു​ൾ​പ്പെ​ടെ 11 പേ​രും അ​ർ​മേ​നി​യ​യി​ൽനി​ന്ന് അ​ഞ്ചു വ​നി​ത​ക​ളും മ​സ്കറ്റി​ൽനി​ന്നു ര​ണ്ടു വ​നി​ത​ക​ളു​മുൾ​പ്പെ​ടെ ഏ​ഴു പേ​രും ഉണ്ട്.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദു​ബായി​ൽനി​ന്ന് എത്തിയ ര​ണ്ടു വ​നി​ത​ക​ളു​ൾ​പ്പെ​ടെ പ​ത്തു​പേ​രും അ​ബു​ദാ​ബി​യി​ൽ നി​ന്ന് അ​ഞ്ചു വ​നി​ത​ക​ളു​ൾ​പ്പെ​ടെ 17 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പിക്ക​പ്പെ​ട്ട​ത്.