ധ​ർ​ണ ന​ട​ത്തും
Thursday, May 28, 2020 9:09 PM IST
ചേ​ർ​ത്ത​ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ധ​ർ​ണ ന​ട​ത്തും. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10.30നാ​ണ് ധ​ർ​ണ. നാ​ലു ശ​ത​മാ​നം ന​ൽ​കി​യി​രു​ന്ന കാ​ർ​ഷി​ക സ്വ​ർ​ണ​പ​ണ​യ വാ​യ്പ പു​ന​ഃസ്ഥാ​പി​ക്കു​ക, അ​ഞ്ചു ല​ക്ഷം രൂ​പാ​വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ളു​ക, അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്കു, ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി വ​രു​ന്ന പെ​ൻ​ഷ​ൻ 10,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ി റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും രാ​വി​ലെ 11ന് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നിൽ ധ​ർ​ണ നടത്തും. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ളു​ക, വൈ​ദ്യു​തി ചാ​ർ​ജി​ന്‍റെ​യും ഭു​നി​കു​തി​യു​ടെ​യും വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​ർ​ക്കും ചെ​റി​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും 10 ല​ക്ഷം രൂ​പ വ​രെ പ​ലി​ശര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, മ​ത്സ്യ​മേ​ഖ​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.