സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി
Thursday, May 28, 2020 9:08 PM IST
തു​റ​വൂ​ർ: വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ണ്‍​ഡേ ഗോ​സ്പ​ൽ ഫൗ​ണ്ടേ​ഷ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന വാ​ട്സ് ആ​പ് ബൈ​ബി​ൾ ക്വി​സ് പ​ര​ന്പ​ര ബി​ബ്ലി​യോ -ത്രീ ​മ​ത്സ​ര​ത്തി​ൽ മു​ഴു​വ​ൻ ശ​രി​യു​ത്ത​രം നേ​ടി​യ​വ​രി​ൽനി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്ത അ​ഞ്ചു​പേ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ളാ​യ സൂ​സ​ൻ ഒൗ​സേ​ഫ് ക​ല്ലു​പീ​ടി​ക, ഷീ​ജ മാ​ടം​ഭാ​ഗ​ത്ത്, സൗ​മ്യ ഒൗ​സേ​ഫ് കു​ന്നേ​ൽ, ഷീ​ല ജോ​സ​ഫ് തു​രു​ത്തേ​ഴ​ത്ത്, ജ​സി ജോ​സ​ഫ് പൂ​പ്പ​ള്ളി​ത്ത​റ എ​ന്നി​വ​ർ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കോ​നു​കു​ന്നേ​ലി​ൽ നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക്രി​സ്തു​ജ്യോ​തി കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​ളി മ​രി​യ, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ര​ന്പ​ര​യി​ലെ ബി​ബ്ലി​യോ ഫോ​ർ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന്് ന​ട​ക്കും.