ട്രേ​സി​ന്‍റെ പു​തി​യ യൂ​ണി​റ്റ് വാ​ഹ​നം ഇ​ന്ന് കൈ​മാ​റും
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പ​രി​ശോ​ധ​ന സു​ര​ക്ഷി​ത​മാ​ക്കു​ക, ദ്രു​ത​ഗ​തി​യി​ൽ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ട്രേ​സി​ന്‍റെ (ടെ​സ്റ്റ് ആ​ൻ​ഡ് റെ​സ്പോ​ണ്‍​സ് ഓ​ട്ടോ​മൊ​ബൈ​ൽ ഫോ​ർ കോ​വി​ഡ് 19 എ​മ​ർ​ജ​ൻ​സി) ആ​ദ്യ യൂ​ണി​റ്റ് വാ​ഹ​നം ഇ​ന്നു നാ​ലി​ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റും. കാ​വി​ഡ് 19 സാ​ന്പി​ൾ ശേ​ഖ​ര​ണ​ത്തി​നും ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കും സ​ർ​വ​സ​ജ്ജ​മാ​യ വാ​ഹ​ന​ത്തി​ലൂ​ടെ, സാ​ധാ​ര​ണ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യെ അ​പേ​ക്ഷി​ച്ച് രോ​ഗി​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് സാ​ന്പി​ൾ ശേ​ഖ​ര​ണ​ത്തി​നും പ​രി​ശോ​ധ​ന​യ്ക്കും ക​ഴി​യും.