ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ 73 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ള്ളം ന​ൽ​കി
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 29,20,000 രൂ​പ ചെ​ല​വ​ഴി​ച്ച് 73 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫൈ​ബ​ർ റീ ​എ​ൻ​ഫോ​ഴ്സ്ഡ് വ​ള്ളം വാ​ങ്ങി ന​ൽ​കി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഗു​ണ​നി​ല​വാ​ര​മു​ള്ള​തും ക​ട​ലി​ലും കാ​യ​ലി​ലും ഒ​രുപോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ വ​ള്ളം വാ​ങ്ങി ന​ൽ​കി​യ​തെ​ന്ന് ജി. ​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

21,90,000 പ​ദ്ധ​തി​വി​ഹി​ത​വും 7,30,000 ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​വു​മാ​ണ്. നേ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ല ന​ൽ​കു​ന്ന പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​ത്തോ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്. 75 ശ​ത​മാ​നം സ​ബ്സി​ഡി​യി​ലാ​ണ് വ​ള്ള​ങ്ങ​ൾ ന​ൽ​കി​യ​ത്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. അ​ശോ​ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സു​ഹൈ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.