ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ മ​ത്സ്യം ക​വ​ർ​ന്ന കേ​സി​ൽ പ​ത്തു പേ​ർ പി​ടി​യി​ൽ
Wednesday, May 27, 2020 10:03 PM IST
തു​റ​വൂ​ർ: മ​ത്സ്യ​കൃ​ഷി​ക്കാ​ര​നാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​ത്തുനി​ന്ന് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ മ​ത്സ്യ​ങ്ങ​ൾ സം​ഘം ചേ​ർ​ന്ന് ക​വ​ർ​ന്ന കേ​സി​ൽ പത്തു പേ​ർ പി​ടി​യി​ൽ. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് വ​ലി​യോ​ടി​ത്ത​റ ത​ന്പി​യു​ടെ ഭാ​ര്യ അ​ജി​ത(48), വ​ലി​യോ​ടി​ത്ത​റ വി​ശ്വം​ഭ​ര​ൻ (54), ഭാ​ര്യ സു​ശീ​ല(42), വ​ലി​യോ​ടി​ത്ത​റ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ലീ​ല(54), കൊ​ളു​ത്താ​ത​റ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഓ​മ​ന(60), കൊ​ളു​ത്താ​ത​റ രാ​ജ​ന്‍റെ ഭാ​ര്യ ല​തി​ക (ര​തി-48), പാ​ലാ​ഞ്ഞി​ത്ത​റ​യി​ൽ ഉ​ഭ​യ​ന്‍റ ഭാ​ര്യ പ്ര​മീ​ള(57), ആ​ഞ്ഞി​ലി​ക്കാ​പ്പ​ള്ളി കോ​ള​നി​യി​ൽ വാ​സു​വി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ(53), ആ​റാം വാ​ർ​ഡി​ൽ കു​ഴി​പ്പ​ള്ളി കോ​ള​നി​യി​ൽ കു​മാ​ര​ന്‍റെ ഭാ​ര്യ ലീ​ല(63), എ​ഴു​പു​ന്ന തെ​ക്ക് പു​തു​ശേ​രി​വെ​ളി കോ​ള​നി കു​മാ​ര​ന്‍റെ ഭാ​ര്യ ലീ​ല(63) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റു​പേ​ർ​ക്കെ​തി​രേ കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള​മം​ഗ​ലം വ​ട​ക്ക് ചൂ​ർ​ണി​മം​ഗ​ല​ത്തി​നു സ​മീ​പം ഏ​ഴേ​ക്ക​ർ പാ​ട​ത്ത് ക​ണ്ണ​മാ​ലി കാ​ട്ടു​പ​റ​ന്പി​ൽ കെ.​ജെ. മൈ​ക്കി​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തി​യ കൃ​ഷി​പ്പാ​ട​ത്തു നി​ന്നു ഗി​ഫ്റ്റ് തി​ലോ​പ്യ, ചെ​മ്മീ​ൻ, ക​രി​മീ​ൻ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ 20ന് ​പു​ല​ർ​ച്ചെ പി​ടി​ച്ചു കൊ​ണ്ടു​പോ​യ​ത്. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി, കു​ത്തി​യ​തോ​ട് സി​ഐ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​സി​യാ​തെ മ​റ്റു പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വസ​മ​യ​ത്ത് മൈ​ക്കി​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. 12 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് മൈ​ക്കി​ൾ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.