ഏ​ഴു​ പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ജില്ലയിൽ ചികിത്സയിലുള്ളത് 28 പേർ
Wednesday, May 27, 2020 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 28 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ നാ​ലു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു​പേ​രെ​യും മെ​ഡി​ക്ക​ൽ കോളജി​ലേ​ക്കു മാ​റ്റി. മേ​യ് 18ന് ​മും​ബൈ​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഒ​രാ​ൾ. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
18ന് ​അ​ബു​ദാ​ബി കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് സ്വ​ദേ​ശി​ക​ളാ​ണ്.
മേ​യ് 20ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ലാ​മ​ത്തെ​യാ​ൾ.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ത്തി​യ ശേ​ഷം ഇ​യാ​ൾ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​യി​രു​ന്നു. മേ​യ് 17ന് ​അ​ബു​ദാ​ബി കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വി ഡ് ​സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ത്തി​യ ശേ​ഷം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മെ​യ് 10ന് ​ചെ​ന്നൈ​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്കു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി​യ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി, മേ​യ് 21നു ​മും​ബൈ-​കൊ​ച്ചി ട്രെ​യി​നി​ലെ​ത്തി​യ കു​ട്ട​നാ​ട് താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ യു​വ​തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ യു​വ​തി വീ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി രോ​ഗ​വി​മു​ക്ത​യാ​യി.
കോ​വി​ഡ് 19-മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4453 പേ​രാ​ണ്. കോ​വി​ഡ് ബാ​ധി​ത​രെ കൂ​ടാ​തെ ഇ​ന്ന​ലെ നാ​ലു​പേ​രെ കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 13പേ​രെ ഒ​ഴി​വാ​ക്കി.
382 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. 265 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 86 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തുനി​ന്നും എ​ത്തി​യ​ത്. 191 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് ന​ല്കി​യ 106 എ​ണ്ണ​മ​ട​ക്കം 172 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.