കോ​വി​ഡി​നു പി​ന്നാ​ലെ പ്ര​ള​യ​ഭീ​ഷ​ണി​യും; കു​ട്ട​നാ​ട് ആ​ശ​ങ്ക​യി​ൽ!
Wednesday, May 27, 2020 10:03 PM IST
മ​ങ്കൊ​മ്പ്: കോ​വി​ഡ്19 വൈ​റ​സ് പ്ര​ദേ​ശ​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ പ്ര​ള​യ പ്ര​വ​ച​ന​ങ്ങ​ളും പ​ര​ക്കു​ന്ന​ത് കു​ട്ട​നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ര​ട​ക്കം ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന പ്ര​ള​യ​സാ​ധ്യ​ത ശ​രി​വ​യ്ക്കു​മ്പോ​ഴും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കാ​ത്ത​ത് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​ക്കു​ന്നു.

2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽനി​ന്നും ഇ​നി​യും പൂ​ർ​ണ​മാ​യും മോ​ചി​ത​രാ​കാ​ത്ത നെ​ല്ല​റ​യ്ക്കു പു​തി​യ വാ​ർ​ത്ത​ക​ൾ കു​റ​ച്ചൊ​ന്നു​മ​ല്ല ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യ​തി​നാ​ൽ പ്ര​ള​യ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

കോ​വി​ഡ് സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ്ര​ള​യ​മു​ണ്ടാ​യാ​ൽ ഒ​രു പ​ലാ​യ​ന​ത്തി​നു സാ​ധ്യ​ത കു​റ​വാ​ണെ​ന്ന​താ​ണ് ആ​ശ​ങ്ക​യി​ര​ട്ടി​പ്പി​ക്കു​ന്ന​ത്. പ്ര​ള​യം ക​ഠി​ന​മാ​യാ​ൽ പോ​ലും നാ​ട്ടി​ൽ ത​ന്നെ ത​ങ്ങാ​ൻ കു​ട്ട​നാ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​യേ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ജീ​വ​ന​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

മു​ൻകാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ആ​ളു​ക​ളേ കൂ​ട്ട​മാ​യി പാ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ജ​ല​നി​ര​പ്പു അ​മി​ത​മാ​യി ഉ​യ​ർ​ന്നാ​ൽ ടോ​യ്‌ലറ്റ് സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​മെ​ന്ന​തും കു​ട്ട​നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. സം​സ്ഥാന​ത്തി​നു പു​റ​ത്തുനി​ന്നെ​ത്തി നി​ര​വ​ധിപേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധിപ്പി​ക്കു​ന്നു.

മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ കു​ട്ട​നാ​ട്ടി​ലെ വൈ​ദ്യു​തി, മൊ​ബൈ​ൽ ഫോ​ൺ സം​വി​ധാ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​യ​ത് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള വ​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു. ഇ​തി​നും അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​ള​യ​മു​ണ്ടാ​യാ​ൽ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യു​ന്ന​തോ​ടെ ജ​ല​മാ​ർ​ഗം മാ​ത്ര​മേ കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് പു​റം​ലോ​ക​ത്തേ​ക്കെ​ത്താ​നാ​കൂ.

എ​ന്നാ​ൽ, ഉ​യ​രം കു​റ​ഞ്ഞ പാ​ല​ങ്ങ​ളും മ​റ്റും ഇ​തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​ട​യ്ക്കു​ന്നു. യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ നി​ല​യ്ക്കു​ന്ന​തോ​ടെ ചി​കി​ത്സാമാ​ർ​ഗ​ങ്ങ​ൾ അ​ട​യു​മെ​ന്ന​താ​ണ് ഗൗ​ര​വ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം. കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ആ​കെ​യു​ള്ള ആ​തു​രാ​ല​യം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​ണ്. നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ​പോ​ലും ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ ഹെ​ലി​പ്പാ​ഡോ​ടു കൂ​ടി​യ ആ​ശു​പ​ത്രി കെ​ട്ടി​ട​മെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ഇ​നി​യും ശൈ​ശ​വാ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​രു​ന്നു. രോഗം വന്നാൽ ച​ങ്ങ​നാ​ശേ​രി​യി​ലോ, ആ​ല​പ്പു​ഴ​യി​ലോ പോ​കാ​ൻ മാ​ർ​ഗ​ങ്ങ​ളു​മി​ല്ലാ​തെ​യാ​കും. ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​ള​യ​ത്തി​നു മു​ൻ​പ് ത​ന്നെ കു​ട്ട​നാ​ട്ടു​കാ​ർ ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടാ​ൻ ശ്ര​മി​ക്കു​ന്നു. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന റോ​ഡു​ക​ളും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യും ശാ​ശ്വ​ത​മാ​യി വേ​ണ​മെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.