കു​ട്ട​നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പ്ര​ഖ്യാ​പ​നം​ മാ​ത്രമെന്ന്
Tuesday, May 26, 2020 11:33 PM IST
മങ്കൊന്പ്: പ്ര​ള​യാ​ന​ന്ത​ര കു​ട്ട​നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പ്ര​ഖ്യാ​പ​നം​ മാ​ത്ര​മാ​യതിലും വെ​ള്ള​പ്പൊക്ക​ഭീ​ഷ​ണി നേ​രി​ടാ​ൻ കു​ട്ട​നാ​ട്ടി​ൽ സ​ർ​ക്ക​ർ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്താ​ത്തതിലും കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്രതിഷേധിച്ചു. പ്ര​ള​യം മൂ​ലം ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് ക​ർ​ഷ​കർക്കാണ്. പ്ര​ള​യ​ജ​ല​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് വ​ർ​ധിപ്പി​ക്കു​ന്ന​തി​നു തോ​ടു​ക​ളി​ലും ആ​റു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ആ​ഴം വ​ർ​ധിപ്പി​ക്കാ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്ന ചെ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും യോഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.