തീ​ര​ത്തെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല: ബിഷപ് ഡോ. ആനാപറന്പിൽ
Tuesday, May 26, 2020 11:33 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യോ​ടു ചേ​ർ​ന്ന് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​വും അ​തി​നു​വേ​ണ്ടി കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​തും ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ. ക​രി​മ​ണ​ൽ ഖ​ന​നം തീ​ര​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ ത​ക​ർ​ക്കും. കാ​ല​ങ്ങ​ളാ​യി തീ​ര​ദേ​ശ വാ​സി​ക​ൾ വ​ച്ചു പി​ടി​പ്പി​ച്ച് കാ​ത്തു​സം​ര​ക്ഷി​ച്ചു​വ​രു​ന്ന കാ​റ്റാ​ടി മ​ര​ങ്ങ​ൾ തീ​ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യു​ള്ള​വ​യാ​ണ്.
പോ​ലീ​സ് ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ത്രി​ക്കു​രാ​ത്രി അ​വ മു​റി​ച്ചു മാ​റ്റി​യ​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. തീ​ര​ത്തു​നി​ന്നു ക​ട​ൽ ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​ന്ന് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മ​ണ​ൽ തീര​ദേ​ശ​ത്തെത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഇ​ക്കാ​ര്യ​ത്തി​നാ​യി സ​മ​രരം​ഗ​ത്തു​ള്ള​വ​രോ​ടു​ള്ള ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്നു​വെ​ന്നും ഇ​തി​ൽ അ​ന്യാ​യ​മാ​യി രാ​ഷ്‌ട്രീ​യം ക​ല​ർ​ത്തേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.