ആ​രോ​ഗ്യസു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Tuesday, May 26, 2020 11:33 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19, ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച ശേ​ഷി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ജി​ല്ല​യി​ൽ 195 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തു​ട​ങ്ങി.

ക​ർ​ശ​ന ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

കൈ​ക​ൾ ക​ഴു​കി സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച ശേ​ഷം തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥിക​ളു​ടെ ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷാ​മു​റി​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു മു​റി​യി​ൽ 15 മു​ത​ൽ 20 വ​രെ വി​ദ്യാ​ർ​ഥിക​ളെ മാ​ത്ര​മെ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ.

21,994 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. വി​എ​ച്ച്എ​സ്‌​സി​ക്കും പ​രീ​ക്ഷ ന​ട​ന്നു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ചൊ​വ്വാ​ഴ്ച പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു ദി​വ​സം മു​ന്പു​ത​ന്നെ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു.

പ​രീ​ക്ഷ​യു​ടെ ഇ​ട​വേ​ള​യി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പ​രീ​ക്ഷ​യു​ടെ ഇ​ട​വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​നി​റ്റൈ​സ​ർ ന​ൽ​കി. സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​വ​ർ​ക്കാ​യി കെഎ​സ്ആ​ർ​ടി​സി, ജ​ല ഗ​താ​ഗ​ത വ​കു​പ്പ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ സ്കൂ​ൾ പി​ടി​എ യു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന സം​വി​ധാ​ന​വും ത​യാ​റാ​ക്കി.

സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, മു​നി​സി​പ്പാ​ലി​റ്റി ഹ​രി​ത ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷ​യോ​ടെ പ​രീ​ക്ഷ മു​റി​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി മു​ന്പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.