ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കി​ല്ല: എം. ​ലി​ജു
Monday, May 25, 2020 8:48 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് പോ​ലീ​സി​ന്‍റെ കാ​വ​ലി​ൽ അ​നു​വാ​ദം ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ലി​ജു. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ന്ന തീ​ര​ദേ​ശ ഹ​ർ​ത്താ​ലി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചുകൊ​ണ്ട് അ​മ്പ​ല​പ്പു​ഴ ടൗ​ൺ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്കാ​ഴം വ്യാ​സാ ജം​ഗ്ഷ​നി​ൽ നി​ന്നും ഫി​ഷ​റീ​സ് ഓ​ഫി​സി​നു സ​മീ​പം വ​രെ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന്‍റ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഖ​നനാ​നു​മ​തി ന​ൽ​കി​യ കാ​ര്യം അ​റി​ഞ്ഞി​ല്ല എ​ന്ന് അ​മ്പ​ല​പ്പു​ഴ എംഎ​ൽഎ കൂ​ടി​യാ​യ മ​ന്ത്രി ജി. ​സു​ധാ​ക​രന്‍റ് പ്ര​സ്താ​വ​ന ശു​ദ്ധ ത​ട്ടി​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​ദേ​ശം ത​ക​ർ​ന്ന​ടി​ഞ്ഞി​ട്ട് സ്ഥ​ലം എംഎ​ൽഎ കൂ​ടി​യാ​യ മ​ന്ത്രി തി​രി​ഞ്ഞുനോ​ക്കി​യി​ട്ടി​ല്ല. വീ​യ​പു​രം മു​ത​ൽ 11കി​ലോ​മീ​റ്റ​ർ ദൂ​രം എ​ക്ക​ലും മ​ണ​ലും മൂ​ലം നീ​രൊ​ഴു​ക്ക് ത​ട​സപ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടിന​ശി​പ്പി​ച്ചു ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​വി​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ദി​ൽ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി. ​സാ​ബു, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പ്ര​ഭു​കു​മാ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബൈ​ജു, ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി​മാ​രാ​യ വി.ആ​ർ. ര​ജി​ത്ത്, എം.​എ. ഷ​ഫീ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.