ചി​ങ്ങോ​ലി വി​ല്ലേജ് ഓ​ഫീ​സ് ഇ​നി ‘സ്മാർട്ട്'
Monday, May 25, 2020 8:46 PM IST
ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​നി സ്മാ​ർ​ട്ടാ​ണ്. പു​തു​താ​യി നി​ർമി​ച്ച സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
30.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മ​ച്ച​ത്. 11 മാ​സം നി​ർ​മാ​ണ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 8 മാ​സം കൊ​ണ്ടാ​ണ് കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വീ​ഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ലൂടെ​യു​ള്ള ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നുശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഓ​ഫീ​സ് ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ എം.എം മ​ണി, കെ.​ടി. ജ​ലീ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എ​ന്നി​വ​രും വീ​ഡി​യോ കോ​ൺ​ഫറ​ൻ​സി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, മു​തു​കു​ളം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ർ. ആ​ന​ന്ദ​ൻ, ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ച്ച്. നി​യാ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. വി​ജ​യ​ൻ, എഡിഎം ഇ. മോ​ബി, ത​ഹ​സി​ൽ​ദാ​ർ ഡി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.