വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി
Monday, May 25, 2020 8:46 PM IST
ചാ​രും​മൂ​ട്: വ​ള്ളി​കു​ന്നം പ​ള്ളി​ക്കു​റ്റി ഭാ​ഗ​ത്ത് സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹൈ​ടെ​ക് വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ നൂ​റ​നാ​ട് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വ​ള്ളി​കു​ന്നം താ​ളി​രാ​ടി മു​റി​യി​ൽ ച​രു​പ്പ​ൻ​വി​ള തെ​ക്ക​തി​ൽ സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​ത് ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ സി​സി​ടി​വി ഉ​ൾ​പ്പ​ടെ സം​വി​ധാ​നം ഉ​ണ്ടെ​ന്ന് നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ് കു​മാ​റി​ന് ര​ഹ​സ്യ​വി​വ​ര​വും ല​ഭി​ച്ചി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. സു​ഭാ​ഷ് ബു​വി​നെ​തി​രേ കേ​സെ​ടു​ത്തു. ഇ​യാ​ളോ​ടൊ​പ്പം ചാ​രാ​യ വാ​റ്റി​നും വി​ത​ര​ണ​ത്തി​ന്നും സ​ഹാ​യി​ച്ച​വ​രെ​പ്പ​റ്റി​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​റെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, സ​ന്തോ​ഷ് കു​മാ​ർ സി​ഇ​ഒ​മാ​രാ​യ അ​നു, സീ​നു​ലാ​ൽ, ശ്യാം​ജി, സു​നി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.