കൊ​റോ​ണ​ക്കാ​ല​ത്തെ കൊ​ഞ്ചു​വീ​ശ​ൽ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി
Saturday, May 23, 2020 10:33 PM IST
മ​ങ്കൊ​ന്പ്:​ കു​ട്ട​നാ​ട് ത​നി​മ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന കൊ​റോ​ണ​ക്കാ​ല​ത്തെ കൊ​ഞ്ചു​വീ​ശ​ൽ എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി. ഡോ. ​ നെ​ടു​മു​ടി ഹ​രി​കു​മാ​ർ ചിത്ര ത്തിന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്ത് ക​ലാ​പ​ര​മാ​യി ന​ൽ​ക​പ്പെ​ടു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളേ​ക്കാ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കാ​ളും പ്ര​സ​ക്തി​യു​ണ്ടെ​ന്നും ത​നി​മ​യു​ടെ ഹ്ര​സ്വ​ചി​ത്രം വ​ഴി സ​മൂ​ഹം ബോ​ധ​വ​ത്ക​രി​ക്ക​പ്പെ​ടു​മെ​ന്നും ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.

ദൃ​ശ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ത്ത​ര​മൊ​രാ​ശ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​നി​മ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യ്ക്ക് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​തോ​മ​സ് പ​ന​ക്ക​ളം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം കു​ട്ട​നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു വ​ള്ള​ത്തി​ലൂ​ടെ​യു​ള്ള ഏ​താ​നും പേ​രു​ടെ യാ​ത്ര​യി​ൽ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഇ​ഴ​വി​രി​യു​ന്നു. ഇ​ക്കാ​ല​ത്ത് ഏ​വ​രും പി​ന്തു​ട​രേ​ണ്ട ജീ​വി​ത​ശൈ​ലി​യെ​യും അ​വ​ബോ​ധ​ത്തെ​യും ഹാ​സ്യാ​ത്മ​ക ഹ്ര​സ്വ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്നു. ബി​ജു സെ​ബാ​സ്റ്റ്യ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും എ.​ആ​ർ. ബാ​ബു ക്യാ​മ​റാ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സി​നി​മ​നാ​ട​ക​ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ടാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​യ​ൽ വ​ള്ളി​കാ​ട​ൻ, മ​ജീ​ഷ്യ​ൻ വി​ൽ​സ​ണ്‍ ച​ന്പ​ക്കു​ളം തു​ട​ങ്ങി​യ​വ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​കു​ന്നു. ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ബി​യാ​ർ പ്ര​സാ​ദ്, മ​ജീ​ഷ്യ​ൻ മ​നു മ​ങ്കൊ​ന്പ് നാ​ട​ക​പ്ര​വ​ർ​ത്ത​ക​രാ​യ ഗി​രീ​ഷ് ച​ന്പ​ക്കു​ളം, റെ​നീ​ഷ് പു​ല്ല​ങ്ങ​ടി, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ളം തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. യൂ​ട്യൂ​ബി​ലൂ​ടെ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്.