ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ മി​ന്ന​ൽപ​രി​ശോ​ധ​ന
Saturday, May 23, 2020 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് സി​ഗ​റ​റ്റി​നും ബീ​ഡി​ക്കും വ​ൻ​തു​ക ഈ​ടാ​ക്കി​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ. ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​ഗ​റ​റ്റ് ബീ​ഡി എ​ന്നി​വ​യ്ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കേ​സു​ക​ൾ എ​ടു​ത്തു.

ചെ​ങ്ങ​ന്നൂ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​ര​മാ​വ​ധി 110 വി​ല്പ​ന വി​ല​യു​ള്ള സി​ഗ​റ​റ്റി​നു 120 രൂ​പ ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ട​തി​നാ​ൽ വ്യാ​പാ​രി​യി​ൽ നി​ന്നും 5000 രൂ​പ പി​ഴ ഈ​ടാ​ക്കി.

കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ബേ​ക്ക​റി​യി​ൽ സി​ഗ​റ​റ്റി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​നഃ​പ​രി​ശോ​ധ ന​ട​ത്തി മു​ദ്ര പ​തി​ക്കാ​തെ ഇ​ല​ക്‌ട്രോണി​ക് ബാ​ല​ൻ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​നും നാ​ലു​വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 7000 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ ചെ​ങ്ങ​ന്നൂ​ർ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ബി. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, ഇ​ൻ​സ്പെ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ ​സ​ന്തോ​ഷ് കു​മാ​ർ, വി​നീ​ത് ശി​വ​റാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.