തോ​ട്ട​പ്പ​ള്ളി​യി​ലെ ന​ട​പ​ടി​ക​ൾ പ്ര​ള​യ നി​യ​ന്ത്ര​ണ​ത്തി​ന്: ജില്ലാ കളക്‌ടർ
Friday, May 22, 2020 10:17 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​യു​ടെ തീ​ര​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത് പൊ​ഴി​യു​ടെ വീ​തി കൂ​ട്ടാ​നും വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നും വേ​ണ്ടി​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഇന്നലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ിരു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പൊ​ഴി​യു​ടെ ആ​ഴ​വും വീ​തി​യും കൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്ന് സൂ​ച​ന​ക​ൾ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു മൂ​ന്നു​ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഒ​രേ സ​മ​യം തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി അ​പ്സ്ട്രീ​മി​ലെ ഡ്ര​ഡ്ജിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 16ന് ​ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ഴി​മു​റി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെഎംഎം​എ​ൽ എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ആ​രം​ഭി​ച്ചു. വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​വ​യെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.