കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ ക​ർ​ഷ​കവി​രു​ദ്ധ​മെ​ന്ന്
Friday, May 22, 2020 10:16 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​ഷി​ക ഉ​ത്തേ​ജ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ല്ലാം ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഹേ​ള​ന​മെ​ന്നു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത്ത​ല കൃ​ഷി ഭ​വ​നു​ക​ളു​ടെ മു​ന്പി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘ​ട​നം ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മു​ഞ്ഞ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ നേ​താ​ക്ക​ളാ​യ ചി​റ​പ്പു​റ​ത്തു മു​ര​ളി, ഷ​ഫീ​ക് മ​ണ്ണ​ച്ചേ​രി എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.