വെ​ള്ള​ക്കെ​ട്ട് നീ​ക്ക​ണ​മെ​ന്ന്
Friday, May 22, 2020 10:16 PM IST
ചേ​ർ​ത്ത​ല: കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം വ​ൻ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്നു. കു​പ്പി​ക്ക​വ​ല ​ഗേ​ൾ​സ് ഹൈ​സ്കൂൾ റോ​ഡും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.