പോ​ലീസ് കാ​വ​ലി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ കാ​റ്റാ​ടിമ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി
Friday, May 22, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: വ​ൻ പോ​ലീ​സ് കാ​വ​ലി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴിമു​ഖ​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടിമാ​റ്റി.​ ഇന്നലെ പു​ല​ർ​ച്ചെ 5.50 ന് ആ​രം​ഭി​ച്ച മ​രം മു​റി​ക്ക​ൽ രാ​വി​ലെ 7.15 ഓ​ടെ പൂ​ർ​ത്തി​യാ​യി. ആ​റു ജി​ല്ല​ക​ളി​ൽനി​ന്നാ​യു​ള്ള ആയിര ത്തഞ്ഞൂറോ​ളം പോ​ലീ​സു​കാ​രു​ടെ കാ​വ​ലി​ലാ​ണ് പൊ​ഴിമു​ഖ​ത്തെ 560 മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി​യ​ത്.

ഇ​തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ന​ട​ക്ക​മു​ള്ള മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്ര​ള​യ ഭീ​ഷ​ണി​യി​ൽ കു​ട്ട​നാ​ട്ടി​ൽനി​ന്നു​ള്ള ജ​ലം തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലൂ​ടെ സു​ഗ​മ​മാ​യി ഒ​ഴു​ക്കു​ന്ന​തി​നാ​യാ​ണ് പൊ​ഴിമു​ഖ​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്. ക​ഴി​ഞ്ഞവ​ർ​ഷം കാ​ല​വ​ർ​ഷ സ​മ​യ​ത്ത് ഇ​തേ രീ​തി​യി​ൽ ഏ​താ​നും കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യെ​ങ്കി​ലും വ​ൻ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്. മ​ധ്യ​മേ​ഖ​ലാ ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ എ​സ് പി ജ​യിം​സ് ജോ​സ​ഫ്, ഇ​ടു​ക്കി എ​സ്പി വി.​കെ.​ മ​ധു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്. ഇ​തി​നാ​യി സ്വ​കാ​ര്യവ്യ​ക്തി​ക്ക് നേ​ര​ത്തെ ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

നാല്പതോളം തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രം മു​റി​ച്ച​ത്. സ്പി​ൽ​വേ​യു​ടെ 370 മീ​റ്റ​ർ വീ​തി​യി​ൽ നി​ല​നി​ന്ന മ​ര​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. വെ​ട്ടിമാ​റ്റി​യ മ​ര​ങ്ങ​ൾ പി​ന്നീ​ട് തോ​ട്ട​പ്പ​ള്ളി കി​ഴ​ക്ക് പ്ര​ദേ​ശ​ത്തേ​ക്കു മാ​റ്റി. ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല. ജ​ന​കീ​യ സ​മ​രസ​മി​തി​യു​ടെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​ദ്ധ​സ​മാ​ന​ രീ​തി​യി​ൽ ​പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​ദേ​ശ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഫ​യ​ർഫോ​ഴ്സ് സം​ഘ​വും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ജ​ല​പീ​ര​ങ്കി, ക​ണ്ണീ​ർവാ​ത​കം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. വി.​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി വ​നം​മ​ന്ത്രി ബി​നോ​യ് വി​ശ്വം മു​ൻ​കൈ​യെ​ടു​ത്ത് ഇ​വി​ടെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വ​ച്ചുപി​ടി​പ്പി​ച്ച​ത്.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പാ​ണ് ഇ​വി​ടെ മരങ്ങൾ ന​ട്ടു​പി​ടി​പ്പി​ച്ച​തും. ക​രി​മ​ണ​ൽ വ​ൻ​തോ​തി​ലു​ള്ള ഇ​വി​ടെനി​ന്ന് ക​രി​മ​ണ​ൽ ക​ട​ത്തു​ന്ന​തി​നാ​യാ​ണ് കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​ന​കീ​യ സ​മ​ര സ​മി​തി​യും രം​ഗ​ത്തെ​ത്തി.

ഇ​തി​നി​ടെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച മു​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ചു​ങ്കം തീ​ക്കാ​ട് വീ​ട്ടി​ൽ അ​ഡ്വ. സു​ഭാ​ഷ് തീ​ക്കാ​ട​ൻ, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ വി. ​ദി​ന​ക​ര​ൻ, ധീ​വ​ര​സ​ഭ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ ബി. ​ക​ള​ത്തി​ൽ എ​ന്നി​വ​രെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​റോ​ണ നി​യ​ന്ത്ര​ണ നി​യ​മം നി​ല​നി​ൽ​ക്കെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി പ്ര​തി​ഷേ​ധി​ച്ച​തിന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത ധീ​വ​ര​സ​ഭ നേ​താ​ക്ക​ളെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം സ​മ​ര​ക്കാ​രെ നേ​രി​ടാ​നെ​ന്ന പേ​രി​ൽ എ​ത്തി​ച്ച പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലവും മാ​ന​ദ​ണ്ഡ​ങ്ങളും പാ​ലി​ച്ചില്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

പോ​ലീ​സിന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കാ​റ്റാ​ടി​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്നി​ട​ത്ത് ക​ട​ന്നു​കൂ​ടി ജോ​ലി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യതിന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ അ​ഡ്വ. സു​ഭാ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പ്ര​തി​രോ​ധം തീ​ർ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലൂ​ടെ മ​രം മു​റി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം രാ​വി​ലെ 6.40 ഓ​ടെ സു​ഭാ​ഷ് അ​ക​ത്തു​ ക​ട​ന്നുകൂ​ടു​ക​യാ​യി​രു​ന്നു. മ​രം മു​റി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി ജോ​ലി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ സു​ഭാ​ഷി​നെ പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പിന്മാ​റി​യി​ല്ല. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ർ​ഡി​ഒ സ​ന്തോ​ഷിന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജുഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ൽ ഹാ​ജ​രാ​ക്കി​യ സു​ഭാ​ഷി​ന് ജാ​മ്യം ല​ഭി​ച്ചു.