പ​ച്ച​ക്ക​റികൃ​ഷി​യി​ൽ ക​ഞ്ഞി​ക്കു​ഴി​യു​ടേ​ത് മി​ക​ച്ച മാ​തൃ​ക​യെ​ന്ന് കൃ​ഷി​മ​ന്ത്രി
Thursday, May 21, 2020 10:19 PM IST
ആ​ല​പ്പു​ഴ: ന​ടീ​ൽ വ​സ്തു​ക്ക​ൾ, ജൈ​വവ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​മെ​ന്ന​തി​ന് മി​ക​ച്ച മാ​തൃ​ക​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്ക​റി വി​ക​സ​ന വി​പ്ല​വ​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന 10 ല​ക്ഷം തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​ഭി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി​യി​ലേ​തു​പോ​ലെ വി​കേ​ന്ദ്രീ​കൃ​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം സം​സ്ഥാ​ന​ത്തു വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ക്കും. മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ റേ​ഷ​ൻ കാ​ർ​ഡ് എ​ടു​ത്താ​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ​റ​ഞ്ഞു.

സു​ഭി​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളി​ലാ​യി കു​ടും​ബ​ശ്രീ​യു​ടെ അ​ഞ്ചം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ല​താ മേ​രി ജോ​ർ​ജ്, എ​ഡി​എ. ഷീ​ന, കൃ​ഷി ഓ​ഫീ​സ​ർ ജാ​നി​ഷ് റോ​സ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.