പത്തു മൂ​ട് ക​പ്പ​യും ഒ​രു മൂ​ട് കാ​ന്താ​രി​യും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, May 21, 2020 10:19 PM IST
മാ​വേ​ലി​ക്ക​ര: പ​ത്തു​മൂ​ട് ക​പ്പ​യും ഒ​രു​മൂ​ട് കാ​ന്താ​രി​യും എ​ന്ന പ​ദ്ധ​തി സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ ശു​ഭാ​ന​ന്ദ ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്ര​മ​ത്തോ​ട് ചേ​ർ​ന്ന് ഉ​ള്ള നാ​ലേ​ക്ക​ർ സ്ഥ​ല​ത്തും എ​ല്ലാ ശാ​ഖ​ക​ളി​ലും വീ​ടു​ക​ളി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ശു​ഭാ​ന​ന്ദാ​ശ്ര​മം മ​ഠാ​ധി​പ​തി ദേ​വാ​ന​ന്ദ ഗു​രു​ദേ​വ​ൻ ക​പ്പ​ത്ത​ടി​യും കാ​ന്താ​രി തൈ​യും ഏ​റ്റു​വാ​ങ്ങി ന​ട​ത്തി​യ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗീ​താ​ന​ന്ദ​ൻ, ജോ​ർ​ജ് ത​ഴ​ക്ക​ര, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 28ന് ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലാ​ത്ത​വ​ർ​ക്ക് പ​ങ്കാ​ളി​ത്ത കൃ​ഷി​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.