മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്ന് സ​ർ​ക്കാ​ർ പിന്മാ​റ​ണം: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Thursday, May 21, 2020 10:19 PM IST
കാ​യം​കു​ളം: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്നും സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നെ​തി​രെ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പൊ​തു​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ന്പോ​ൾ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​പ​ല​പനീ​യ​മാ​ണ്.​ മ​നു​ഷ്യ​മ​ഹ​ത്വ​ത്തെ​യും മ​നു​ഷ്യ​ന്‍റെ സു​സ്ഥി​തി​യെ​യും ന​ശി​പ്പി​ച്ച് കു​ടും​ബ സ​മാ​ധാ​ന​വും സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ച്ഛ​ത​യും ത​ക​ർ​ക്കു​ന്ന മ​ദ്യ​വി​പ​ത്ത് കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ ശാ​പ​മാ​ണ്.

ഇ​നി മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​തെ മ​ദ്യ നി​രോ​ധ​നം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാറാ​വ​ണമെ​ന്നും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദ​ത്ത് ഹ​മീ​ദ് ഉ​പ​വ​സി​ച്ചു. മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ജ​യ​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് അ​സ്‌ല ം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. വി​ജ​യ​കു​മാ​ർ, അ​ന്പി​ളി സു​രേ​ഷ്, നൈ​നാ​ര​ത്ത് റ​ഷീ​ദ്, ഷൗ​ക്ക​ത്ത് വ​ള്ളി​കു​ന്നം, ബി. ​ച​ന്ദ്ര​സേ​ന​ൻ, അം​ജി​ത്ത്ഖാ​ൻ, റ​ഹിം ചീ​രാ​മ​ത്ത്, എ.​വാ​സു​ദേ​വ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.