ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Thursday, May 21, 2020 10:19 PM IST
എ​ട​ത്വ: ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ന്നതിന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട് റെ​സ്ക്യൂ ടീം ​ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ക്ഷേ​ത്ര​ക്ക​ട​വു വ​രെ റോ​ഡ് ശു​ചീ​ക​ര​ണം ന​ട​ത്തി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, 14 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ആ​ന​പ്ര​ന്പാ​ൽ റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ച് മാ​ലി​ന്യം നി​റ​ഞ്ഞു യാ​ത്രാ​ദു​രി​തം നേ​രി​ട്ടി​രു​ന്നു.

റോ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ച്ചും, മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യു​മാ​ണ് റെ​സ്ക്യു ടീം ​ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, സ​ണ്ണി അ​നു​പ​മ, അ​നൂ​പ് എ​ട​ത്വ, ശ്യം ​സു​ന്ദ​ർ, ജി​ജോ ജോ​ർ​ജ്, ജി​ജോ സേ​വ്യ​ർ, റ്റി​ബി​ൻ റ്റി.​എ​സ്, എ​ബി​ൻ, നി​ഷാ​ദ് എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.