ദേ​ശീ​യപാ​ത​യി​ൽ വീ​ണ്ടും കു​ഴി​യ​ട​യ്ക്ക​ൽ
Thursday, May 21, 2020 10:19 PM IST
തു​റ​വൂ​ർ: ര​ണ്ടു മാ​സം മു​ന്പ് ആ​ധു​നി​ക രീ​തി​യി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും കു​ഴി​യും, കു​ഴി​യ​ടയ്ക്ക​ലും. തു​റ​വൂ​ർ ക​വ​ല മു​ത​ൽ തെ​ക്കോ​ട്ടാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല വ​രേ​യു​ള്ള ഭാ​ഗം പു​തു​ക്കി​പ്പ​ണി​ത​ത്. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ മേ​ൽ ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷം പു​തു​താ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ തു​റ​വൂ​ർ മു​ത​ൽ തെ​ക്കോ​ട്ട് മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന റോ​ഡ് പൊ​ളി​ച്ചു​നീ​ക്കാ​തെ റോ​ഡി​ന് മു​ക​ൾ​ഭാ​ഗ​ത്തു കൂ​ടി ടാ​റിം​ഗ് ന​ട​ത്തു​ക​യാ​ണ് ചെ​യ്ത് .

ജോ​ലി​ക​ൾ ന​ട​ക്കു​ന്പോ​ൾത​ന്നെ നാ​ട്ടു​കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും മു​ട്ടാ​പ്പോ​ക്ക് ന്യാ​യം പ​റ​ഞ്ഞ് പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ എ​തി​ർ​പ്പു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ രാ​ത്രി​യി​ലാ​ണ് പ​ണി​ക​ൾ ന​ട​ത്തി​യ​തും ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി. ഈ ​കു​ഴി​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ കു​ഴി​യ​ട​യ്ക്ക​ലു​മാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ത്തി​യി​രി​ക്കു​ന്ന​ത്.