മ​ദ്യ​ന​യ​ത്തി​നെ​തി​രേ നി​ൽ​പ്ധ​ർ​ണ ന​ട​ത്തി
Thursday, May 21, 2020 10:15 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്19​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി കേ​ര​ള​ത്തി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി, കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്പി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് ധ​ർ​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ർ​ണ​യി​ൽ കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍ മാ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഇ. ​ഷാ​ബ്ദീ​ൻ, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ രാ​ജ​ൻ മേ​പ്രാ​ൽ, കോ​ട്ട​യ​ത്ത് മൗ​ലാ​ന ബ​ഷീ​ർ ഹാ​ജി, ഇ​ടു​ക്കി​യി​ൽ അ​നി​ൽ കൂ​രോ​പ്പ​ട, എ​റ​ണാ​കു​ള​ത്ത് സി.​കെ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ ധ​ർ​ണ​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.