ര​ണ്ടു​പേ​ർ​ക്കുകൂ​ടി ജില്ലയിൽ കോ​വി​ഡ്; ആ​ല​പ്പു​ഴ​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3423 പേ​ർ
Thursday, May 21, 2020 10:12 PM IST
ആ​ല​പ്പു​ഴ: ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം എ​ട്ടാ​യി ഉ​യ​ർ​ന്നു. കു​വൈ​റ്റി​ൽ നി​ന്നും ചെ​ന്നൈ​യി​ൽനി​ന്നു വ​ന്ന ര​ണ്ടു​പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ൻ ഒ​ന്പ​തി​ന് കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​റി​യ​തി​നെ തു​ട​ർ​ന്ന് 11ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ചെ​ന്നൈ​യി​ൽനി​ന്നും 13ന് ​സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ​യാ​ൾ. 13ന് ​വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ ഏ​ഴു കോ​വി​ഡ് ബാ​ധി​ത​രാ​ണ് ആ​ല​പ്പു​ഴ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​രാ​ൾ മ​ഞ്ചേ​രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡുമാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3423 പേ​രാ​ണ്. ഇ​ന്ന​ലെ ആ​റു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ഒ​രാ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 25 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 230 പേ​ർ​ക്കാ​ണ് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​ത്. 64 പേ​രെ ഒ​ഴി​വാ​ക്കി. 76 പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​പ്പോ​ൾ 318 പേ​രാ​ണ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 57 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 46 സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെടെ 120 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ൽ വി​ദേ​ശ​ത്തു നി​ന്നു വ​ന്ന 37 പേ​രെ​ ചെ​ങ്ങ​ന്നൂ​ർ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബാ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള 10 പേ​ർ, സ​ലാ​ല​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഏ​ഴു പേ​ർ, മ​നി​ല​യി​ൽ നി​ന്നും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ നാ​ലു​പേ​ർ എ​ന്നി​വ​രെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​വൈ​റ്റി​ൽ നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​ട്ടു​പേ​രെ​യും റ​ഷ്യ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​ട്ടു​പേ​രെ​യും ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​വ​ർ സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്.

ന്യു​ഡ​ൽ​ഹി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ ട്രെ​യി​നി​ൽ വ​ന്ന 52 ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രെ ആ​ല​പ്പു​ഴ, കാ​യം​കു​ളം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്ന് ഹോം ​ക്വാ​റ​ന്‍റൈനി​ലേ​ക്കും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്കു​മാ​യി അ​യ​ച്ചു.

എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ 49 പേ​ർ ബു​ധ​നാ​ഴ്ച കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി. ഇ​വ​രി​ൽ മൂ​ന്നു പേ​രെ അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ കോ​വി​ഡ്കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി 46 പേ​രെ വീ​ടു​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.​

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ഇ​റ​ങ്ങി​യ​വ​രി​ൽ മൂ​ന്നു​പേ​രെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​യം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളെ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും ബാ​ക്കി ര​ണ്ടു​പേ​രെ വീ​ടു​ക​ളി​ൽ കൊ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.