ഷോക്കേറ്റു യുവാവ് മ​രി​ച്ചു
Wednesday, May 20, 2020 10:18 PM IST
ചെ​​ങ്ങ​​ന്നൂ​​ർ: ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ജോ​​ലി​​ക്കി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു യു​​വാ​​വ് മ​​രി​​ച്ചു. ചെ​​റി​​യ​​നാ​​ട് ചെ​​റു​​വ​​ല്ലൂ​​ർ മ​​ണ്ണാ​​റേ​​ത്ത് ചാ​​ക്കോ​- കു​​ഞ്ഞ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ഡെ​​നീ​​ഷ് (37) ആ​​ണ് മ​​രി​​ച്ച​​ത്. പെ​​ണ്ണു​​ക്ക​​ര സ്വ​​ദേ​​ശി ജോ​​ർ​​ജ് മാ​​ത്യു​​വി​​ന്‍റെ വീ​​ട്ടി​​ലെ ഭി​​ത്തി​​യി​​ൽ ഡ്രി​​ല്ലിം​​ഗ് മെ​​ഷീ​​ൻ ഉ​​പ​​യോ​​ഗി​​ച്ചു തു​​ള​​യ്ക്കു​​ന്പോ​​ൾ ഭി​​ത്തി​​യു​​ടെ മ​​റു​​വ​​ശ​​ത്തു​​കൂ​​ടി വ​​ലി​​ച്ചി​​രു​​ന്ന വ​​യ​ർ മു​​റി​​ഞ്ഞാ​​ണ് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ​​ത്. കൂ​​ടെ​​യു​​ള്ള മ​​റ്റു​​പ​​ണി​​ക്കാ​​ർ ഉ​​ട​​ൻ​​ത​​ന്നെ ഡെ​​നീ​​ഷി​​നെ ആ​​ല​​ക്കോ​​ടു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം നാളെ. ഭാ​​ര്യ: ശ്യാ​​മ. മ​​ക്ക​​ൾ: ഡി​​യോ​​ണ്‍, ഡി​​യ.