പ്ര​കൃ​തി​ക്ഷോ​ഭം: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ധീ​വ​ര​സ​ഭ
Wednesday, May 20, 2020 10:11 PM IST
ആ​ല​പ്പു​ഴ: പ്ര​കൃ​തി​ക്ഷോ​ഭം സം​ബ​ന്ധി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ആരോ​പി​ച്ചു. ധീ​വ​ര​സ​ഭ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സു​നാ​മി, ഓ​ഖി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ആ​ഗോ​ള​താ​പ​നം മൂ​ലം സ​മു​ദ്ര​നി​ര​പ്പു ഉ​യ​ർ​ന്നി​ട്ടും ക​ട​ലോ​ര​വും ക​ട​ലോ​ര​വാ​സി​ക​ളേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​ിട്ടി​ല്ല. പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വീ​ടും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ത്തി​ലും വേ​ണ്ട പ​രി​ഗ​ണ​ന ഉ​ണ്ടാ​യി​ല്ല. ക​തി​രി​ൽ വ​ളംവ​യ്ക്കു​ന്ന​തു പോ​ലെ​യാ​ണ് പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​കു​ന്പോ​ൾ താ​ത്കാ​ലി​ക പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ഷാ​ജി, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ്, കു​ട്ട​നാ​ട് താ​ലൂ​ക് സെ​ക്ര​ട്ട​റി കെ.​എ​സ്. വി​ശ്വ​നാ​ഥ​ൻ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​നി​ൽ ബി. ​ക​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.