വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, May 20, 2020 10:11 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ പാ​ല​ത്തി​നു തെ​ക്കു​വ​ശം മു​ത​ൽ എ.​എ​സ്. ക​നാ​ൽ ഈ​സ്റ്റ് തീ​രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇതുവഴിയുള്ള വാ​ഹ​ന ഗ​താ​ഗ​തം 25 മു​ത​ൽ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

മദ്യനയം: ധ​ർ​ണ ഇ​ന്ന്

ആ​ല​പ്പു​ഴ: ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി, കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ്് പ​ടി​ക്ക​ൽ നി​ൽ​പ്പ് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.

ധ​ർ​ണ ന​ട​ത്തി

ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ൽ സാ​ന്പ​ത്തി​ക പാ​ക്കേ​ജിന്‍റെ പേ​രി​ൽ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി ഉ​യ​ർ​ത്ത​ലും വി​മാ​ന​ത്താ​വ​ള സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​ലും പോ​ലെ​യു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റൂ​ദ്ദീ​ൻ​കോ​യ, റ​ഹീം വെ​റ്റ​ക്കാ​ര​ൻ, എം.​പി. മു​ര​ളീ​കൃ​ഷ്ണ​ൻ, പി. ​ഇ​ജാ​സ്, വി​ഷ്ണു ഭ​ട്ട്, എ.​എം. ഹ​സ​ൻ, ര​ജ​നീ​ഷ്, നി​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.