കൊ​റോ​ണ: ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 14 പേ​ർ
Tuesday, April 7, 2020 10:20 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ 14 പേ​ർ. ഇ​ന്ന​ലെ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ അ​ഞ്ചു​പേ​രെ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ട്ടു​പേ​രും കാ​യം​കു​ള​ത്തും ഹ​രി​പ്പാ​ടും മൂ​ന്നു​പേ​രും വീ​ത​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ 7,766 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 39 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​ത്. 1021 പേ​രെ ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ ഫ​ലം വ​ന്ന സാ​ന്പി​ളു​ക​ളി​ൽ 24 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. പു​തു​താ​യി 34 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​നി 37 എ​ണ്ണ​ത്തി​ന്‍റെ കൂ​ടി ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 155 പേ​രാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ വി​ളി​ച്ച​ത്. ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ 596 പേ​രും ബ​ന്ധ​പ്പെ​ട്ടു. 51,026 വീ​ടു​ക​ൾ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ 14641 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം. ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ൽ 661 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. 11379 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​ക​ളു​ടെ കീ​ഴി​ൽ ജി​ല്ല​യി​ൽ 3724 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. 2548 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. ഇ​തി​ൽ 114 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും.
ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ ജി​ല്ല​യി​ൽ 271 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 284 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 181 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.