ഒ​രാ​ൾ​ക്കുകൂ​ടി ജി​ല്ല​യി​ൽ കോവിഡ് -19
Saturday, April 4, 2020 10:22 PM IST
ആ​​ല​​പ്പു​​ഴ: ജി​​ല്ല​​യി​​ൽ ഒ​​രാ​​ൾ​​ക്കു കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. നി​​സാ​​മു​​ദ്ദീ​​നി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ ചെ​​ങ്ങ​​ന്നൂ​​ർ സ്വ​​ദേ​​ശി​​ക്കാ​​ണു കോ​​വി​​ഡ് -19 സ്ഥി​​രീ​​ക​​രി​​ച്ച​​ത്. കോ​​വി​​ഡ് ബാ​​ധി​​ച്ച വ്യ​​ക്തി മൂ​​ന്നാം തീ​​യ​​തി മു​​ത​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ലാ​​ണ്.

താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​ജി​​ലേ​​ക്കു രോ​​ഗി​​യെ ഉ​​ട​​ൻ മാ​​റ്റും. 23 ന് ​​രാ​​വി​​ലെ ആ​​ല​​പ്പു​​ഴ റെ​​യി​​ൽ​​വെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ഈ ​​വ്യ​​ക്തി സ്വ​​കാ​​ര്യ വാ​​ഹ​​ന​​ത്തി​​ൽ കോ​​ട്ട​​യ​​ത്ത് ബ​​ന്ധു​വീ​​ട്ടി​​ൽ പോ​​യി. തു​​ട​​ർ​​ന്ന് ആ​​ല​​പ്പു​​ഴ തി​​രി​​ച്ചെ​​ത്തി മൂ​​ന്നാം തീ​​യ​​തി വ​​രെ വീ​​ട്ടി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ലാ​​യി​​രു​​ന്നു.

കോ​വി​ഡ് -19 രോ​​ഗ​​ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഉ​​ള്ള​​ത് 7979പേ​​രാ​​ണ്. ഇ​​ന്ന​​ലെ മൂ​​ന്നു പേ​​രെ ആ​​ശു​​പ​​ത്രി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കി​​യ​​പ്പോ​​ൾ ര​​ണ്ടു പേ​​രെ ഒ​​ഴി​​വാ​​ക്കി. 598പേ​​ർ​​ക്കാ​​ണ് ഇ​​ന്ന​​ലെ അ​​ധി​​ക​​മാ​​യി വീ​​ടു​​ക​​ളി​​ൽ നി​​രീ​​ക്ഷ​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ട്ടു​​പേ​​രും ഹ​​രി​​പ്പാ​​ട് ആ​​ശു​​പ​​ത്രി​​യി​​ൽ ര​​ണ്ടു​​പേ​​രും കാ​​യം​​കു​​ളം ആ​​ശു​​പ​​ത്രി​​യി​​ൽ മൂ​​ന്നു​​പേ​​രും അ​​ട​​ക്കം 13പേ​​രാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ഉ​​ള്ള​​ത്.