മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന്
Saturday, April 4, 2020 10:22 PM IST
ഹ​രി​പ്പാ​ട്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ്യാ​പാ​ര​മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു, അ​വ​ശ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ടാ​ത്ത ക​ട​ക​ൾ ഒ​രാ​ഴ്ച​യാ​യി തു​റ​ക്കു​ന്നി​ല്ല അ​ന്ന​ന്ന​ത്തെ വ​രു​മാ​നം കൊ​ണ്ട് കു​ടും​ബം പു​ല​ർ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ് പ​ല ക്ഷേ​മ​നി​ധി​ക​ളും അ​തി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി പ​ലി​ശ​ര​ഹി​ത ലോ​ണു​ക​ളും തി​രി​ച്ച​ട​വ് വേ​ണ്ടാ​ത്ത ലോ​ണു​ക​ളും ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ വ്യാ​പാ​രി ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന് ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കു​ന്നി​ല്ല,

ലോ​ക് ഡൗ​ണി​നു ശേ​ഷം പു​ന​രാ​രം​ഭി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ക​ച്ച​വ​ട​ക്കാ​രും, ഇ​വ​ർ​ക്കാ​യി പ​ലി​ശ ര​ഹി​ത ലോ​ണ്‍ അ​നു​വ​ദി​ക്ക​ണം. ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​വ​ശ്യ സ​ർ​വീ​സ് പാ​സ് ഉ​ള്ള വ്യാ​പാ​രി​ക​ളെ​യും വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളെ​യും അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.