ചാരായം വാറ്റ് : രണ്ടുപേർ പിടിയിൽ
Saturday, April 4, 2020 10:22 PM IST
മാ​വേ​ലി​ക്ക​ര : ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി ചെ​റു​ത​ന തെ​ക്ക് ചി​റ​യി​ൽ ക​മ​ലാ​സ​ന​നെ (39) എ​ക്സൈ​സ് സി​ഐ ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പത്തു ലി​റ്റ​ർ വാ​റ്റ് ചാ​രാ​യം, 500 ലീ​റ്റ​ർ കോ​ട, വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
കൊ​യ്പ്പ​ള്ളി​കാ​രാ​ണ്മ​യി​ൽ സോ​ഡ ഫാ​ക്‌​ട​റി​ക്കു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണു ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ജോ​ഷി ജോ​ൺ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ബു ഡാ​നി​യേ​ൽ അ​നീ​ഷ് കു​മാ​ർ, ബി​നോ​യി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ​മു​റി ചെ​റു​വ​ള്ളി ല​ക്ഷം​വീ​ട് കോ​ള​നി പ്ര​ദീ​പി​നെ​തി (40) രേ ​കേ​സെ​ടു​ത്തു. ഒ​ന്ന​ര ലീ​റ്റ​ർ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. പ്ര​ദീ​പ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മാ​ന്നാ​ർ : 50 ലീ​റ്റ​ർ കോ​ട​യു​മാ​യി യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി.​മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് പു​ത്തൂ​ർ വ​ട​ക്കേ​തി​ൽ വി​നോ​ദി (37) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന്നാ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​ക്ക​റ്റി​ൽ ക​ല​ക്കി​വ​ച്ചി​രു​ന്ന കോ​ട ക​ണ്ടെ​ത്തി​യ​ത്. മാ​ന്നാ​ർ എ​സ്ഐ കെ.​എ​ൽ. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നാ​ളെ കോ​ട​യി​ൽ ഹാ​ജ​രാ​ക്കും.