കോ​വി​ഡ്-​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​രമെന്ന്
Saturday, April 4, 2020 10:20 PM IST
എ​ട​ത്വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന​ത് അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദി​വ​സ ആ​ഴ്ച വേ​ത​ന​ക്കാ​രാ​ണ്.

കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​യി​രം രൂ​പ തീ​രെ കു​റ​വാ​ണെ​ന്നും ആ ​തു​ക പി​രി​ഞ്ഞു​പോ​കു​ന്പോ​ൾ തി​രി​കെ പി​ടി​ക്കു​മെ​ന്നു​മു​ള്ള ബോ​ർ​ഡ് തീ​രു​മാ​നം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെന്നു കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെ​എ​ൽ​എം) ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ​യും, ക്ഷേ​മ​നി​ധി കോ-​ഓർഡി​നേ​റ്റ​ർ സ​ണ്ണി അ​ഞ്ചി​ലും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് 3.5 കോ​ടി തൊ​ഴി​ലാ​ളി​ക​ളാ​ണ്. നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും സെ​സ്‌ ഇ​ന​ത്തി​ൽ 52,000 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്ത​ത് ബോ​ർ​ഡി​ന്‍റെ പ​ക്ക​ലു​ണ്ട്. എ​ന്നാ​ൽ പ​രി​മി​ത​മാ​യ തു​ക മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​തി​നാ​ൽ 1000 രൂ​പ തി​രി​കെ വാ​ങ്ങു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യും ബോ​ർ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​സ്തി അ​നു​സ​രി​ച്ച് തു​ക വ​ർ​ധി​പ്പി​ക്കു​ക​യും കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ള്ള​വ​ർ​ക്ക് 10,000 രൂ​പ​യും ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് 5,000 രൂ​പ​യും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി​ക്കും ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.