ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ആ​ദ്യ​മാ​യി വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ത്തി​ച്ച് ഏ​രീ​സ് ഗ്രൂ​പ്പ്
Saturday, April 4, 2020 10:20 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് -19 ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ മു​ഴു​വ​ൻ 'ലോ​ക്ക് ഡൗ​ൺ' പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ രം​ഗ​ത്തി​ന് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സം​ഭാ​വ​ന ന​ൽ​കി യു​എ​ഇ മ​ല​യാ​ളി ഡോ. ​സോ​ഹ​ൻ റോ​യ് ചെ​യ​ർ​മാ​നാ​യ ഏ​രീ​സ് ഗ്രൂ​പ്പ്. സാ​ധാ​ര​ണ സാ​മൂ​ഹ്യ ക്ഷേ​മ​പ​ദ്ധ​തി എ​ന്ന​തി​ലു​പ​രി ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലെ പ​ത്തു ജി​ല്ല​ക​ൾ​ക്കും ഓ​രോ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വീ​തം സം​ഭാ​വ​ന ന​ൽ​കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഇ​തി​ന​കം ത​ന്നെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ക​യും അ​തി​ൽ ഒ​രെ​ണ്ണം ആ​ല​പ്പു​ഴ ക​ള​ക്‌​ട​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ര​ണ്ടാ​മ​ത്തേ​ത് പു​ന​ലൂ​രി​നു ന​ൽ​കും.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ഇ​വ സം​ഭാ​വ​ന ന​ൽ​കു​ന്ന ആ​ദ്യ സ്വ​കാ​ര്യ ഗ്രൂ​പ്പാ​യി മാ​റു​ക​യാ​ണ് ഏ​രീ​സ് ഗ്രൂ​പ്പ്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല വ​ള​രെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച്ച​വ​യ്ക്കു​ന്ന​തെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഭൂ​ത​പൂ​ർ​വ​മാ​യി വ​ർ​ധി​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യം സം​ജാ​ത​മാ​യാ​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്ക് ക​ടു​ത്ത ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടും. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വ സം​ഭാ​വ​ന ന​ൽ​കാ​ൻ ഏ​രീ​സ് ഗ്രൂ​പ്പ്‌ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടൊ​പ്പം ര​ണ്ടാ​യി​രം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ടും സോ​ഹ​ൻ റോ​യ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തുപ്ര​കാ​രം സ്ഥാ​പ​ന​ത്തി​ലെ ഓ​രോ ജീ​വ​ന​ക്കാ​ര​നും നി​ത്യ​വൃ​ത്തി​ക്കു ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി സം​ര​ക്ഷി​ക്കു​ക​യും അ​വ​രു​ടെ ജീ​വി​താ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്.