ഭാരവാഹികളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, April 4, 2020 10:20 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ചേ​ർ​ത്ത​ല സ​ബ് ജി​ല്ല ബ്രാ​ഞ്ച് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം.

യോ​ഗം ജി​ല്ല ചെ​യ​ർ​മാ​ൻ വി.​പി. ജോ​ബ് വി​രു​ത്തി​ക്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ക്ബ​ർ അ​ധ്യ​ക്ഷ​നാ​യി. മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. രാ​ജേ​ന്ദ്ര​ൻ -ചെ​യ​ർ​മാ​ൻ, സു​രേ​ഷ് മാ​മ്പ​റ​മ്പി​ൽ - വൈ​സ് ചെ​യ​ർ​മാ​ൻ, വി.​എ​ക്സ്. ബി​നു​മോ​ൻ -സെ​ക്ര​ട്ട​റി, ബി​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വി.​എ​ക്സ്. ബി​ജു​മോ​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഫെ​ഡ​റി​ക് ഓ​സാ​നം -ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.