പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ആ​രോ​ഗ്യ വ​കു​പ്പ്
Saturday, April 4, 2020 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി​യി​ൽ വ്യാ​പാ​ര​ത്തി​നുവ​ച്ച പ​ഴ​കി​യ മ​ത്സ്യം ആ​രോ​ഗ്യ വ​കു​പ്പ് സ്ക്വാ​ഡ് പി​ടി​കൂ​ടി. വെ​ണ്‍​മ​ണി ജം​ഗ്ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന പു​ന്ത​ല സ്വ​ദേ​ശി​യെ ആ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മീ​ൻ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ ന​ശി​പ്പി​ച്ചു ക​ള​യു​ക​യും ക​ച്ച​വ​ട​ക്കാ​ര​നെ താ​ക്കീ​ത് ചെ​യ്ത് വി​ടു​ക​യും ചെ​യ്തു.

കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ്യം ലോ​ക്ക് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യം വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി എ​ത്താ​താ​യ അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് (അ​ടവ​ച്ച മ​ത്സ്യം ) പ​ഴ​കി​യ മ​ത്സൃം ക​ച്ച​വ​ട​ത്തി​നാ​യി വെ​ണ്‍​മ​ണി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ച്ച​ക്ക​റി​യും മ​ത്സ്യ​വും ,മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ ധൃ​തിപി​ടി​ച്ച് ഇ​വ വാ​ങ്ങി​പ്പോ​വു​ക പ​തി​വാ​കു​ന്നു. മ​ത്സ്യ​ത്തി​നും മ​റ്റും അ​മി​ത വി​ല​യും ഈ​ടാ​ക്കു​ന്നതാ​യി സ​മീ​പ​വാ​സി​ക​ൾ പ​രാ​തി പ​റ​യു​ന്നു​മു​ണ്ട്.

മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ പൂ​ഴ്ത്തി വ​ച്ച മ​ത്സ്യം താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.