മ​ത്സ്യത്തൊ​ഴി​ലാ​ളി​​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Saturday, April 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ലോ​കം മു​ഴു​വ​ൻ കൊ​റോ​ണ ഭീ​തി​യി​ൽ ആ​യി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്തും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന ഖേ​ദ​ക​ര​മാ​ണ്. എ​ല്ലാ തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​നും ക്ഷേ​മ​പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി ത​ന്നെ വി​ശേ​ഷി​പ്പി​ച്ച ഒ​രു ജ​ന​വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്ക​തെ ത​ഴ​യു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എം.​ജെ. ഇ​മ്മാ​നു​വ​ൽ ആ​രോ​പി​ച്ചു.

രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ക​ർ​ശ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കുമ്പോ​ഴും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന് വി​ല ക​ല്പി​ക്കാ​തെ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ഫി​ഷ​റീ​സ് വ​കു​പ്പുമ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ങ്ങ​നെ അ​നു​മ​തി ന​ൽ​കു​ന്ന​ത് വൈ​റ​സ് ബാ​ധി​ച്ച വ്യ​ക്തി​ക​ളി​ൽ നി​ന്ന് ജ​ന​സാ​ന്ദ്ര​ത​യേ​റി​യ തീ​ര​ദേ​ശ​ത്ത് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​വും. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​മാ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്രി​ൻ ജോ​സ​ഫ് എ​ന്നി​വ​രും സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.