ചാസിന്‍റെ നേതൃത്വത്തില്‍ വെളിയനാട്ട് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി
Friday, April 3, 2020 10:12 PM IST
ച​ങ്ങ​നാ​ശേ​രി: വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വാ​ര്‍ഡു​ക​ളി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ലെ​ത്തി​യാ​ണ് അ​രി, കി​ഴ​ങ്ങ്, സോ​പ്പ്, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്ത​ത്.

150ന് ​മു​ക​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ചാ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​സി. ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍, വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി സ​ജീ​വ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കു​മെ​ന്ന് ചാ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ പ​റ​ഞ്ഞു.