കൊ​റോ​ണ: ജി​ല്ല​യി​ൽ 7108 പേ​ർ നിരീക്ഷണത്തിൽ
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷണ​ത്തി​ൽ ഉ​ള്ള​ത് 7108 പേ​ർ. ഇ​ന്ന​ലെ നാ​ലു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​റും ഹ​രി​പ്പാ​ട് നാ​ലു പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 529 പേ​ർ​ക്കാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്‌ഷ‌‌​ണം നി​ർ​ദേ​ശി​ച്ച​ത്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 16 സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​ണ്. 21 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ 17 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 136 പേ​രാ​ണ് ഇ​ന്ന​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​ത്. 1527 പേ​ർ ടെ​ലി ക​ൺ​സ​ൾട്ടേഷ​ൻ സം​വി​ധാ​നം വ​ഴി​യും ബ​ന്ധ​പ്പെ​ട്ടു. 55187 വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ സം​ഘം സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.