വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിംഗിലൂ​ടെ വാ​ദം കേ​ള്‍​ക്ക​ല്‍ ആ​രം​ഭി​ച്ചു
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഏ​ഴു വ​ര്‍​ഷ​ത്തി​ല​ധി​കം ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ വാ​ദം കേ​ള്‍​ക്കാ​നാ​രം​ഭി​ച്ചു.
അ​ഞ്ചു​ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ​സെ​ഷന്‍​സ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കോ​ട​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി ഇ ​മെ​യി​ലിലൂ​ടെ വാ​ങ്ങി ഫ​യ​ല്‍​ചെ​യ്ത ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.
ജി​ല്ലാ സെ​ഷന്‍​സ് ജ​ഡ്ജി എ. ​ബ​ദ​റു​ദീ​ന്‍, ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ ടി.​ജി. സ​ന​ല്‍​കു​മാ​ര്‍ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ വി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് വാ​ട്സ് ആ​പ് മു​ഖേ​ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി​യ​ത്.

കേ​സു​ക​ളുടെ വി​ധി പ​ക​ര്‍​പ്പ് ഇ​മെ​യി​ല്‍ മു​ഖേ​ന അ​ഭി​ഭാ​ഷ​ക​നു അ​യ​ച്ച് ന​ല്‍​കി. നാ​ലു കേ​സു​ക​ളി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി ഒ​രെ​ണ്ണം ത​ള്ളി.