അവശ്യസാധനങ്ങൾക്ക് അ​മി​തവി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി
Thursday, April 2, 2020 10:11 PM IST
പൂ​ച്ചാ​ക്ക​ൽ: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. പ​ച്ച​ക്ക​റി​ക​ൾ​ക്കും മ​ത്സ്യ​ത്തി​നും അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി. പൂ​ച്ചാ​ക്ക​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ രാ​വി​ലെ ഏ​ഴി​ന് ഒ​രു കി​ലോ ചെ​മ്മീ​ൻ 120 രൂ​പ​യ്ക്ക് വി​റ്റ​ത് ഒ​ന്പ​താ​യ​പ്പോ​ൾ കി​ലോ​യ്ക്ക് 240 എ​ന്ന നി​ല​യി​ലാ​യി. ഇ​തേ മാ​ർ​ക്ക​റ്റി​ൽ നി​ന്നും വിലയ്ക്കെ​ടു​ത്ത് ഇ​തേ ചെ​മ്മീ​ൻ തൊ​ട്ട​ടു​ത്തു​ള്ള സ്ഥ​ല​ത്ത് വി​റ്റ​ത് കി​ലോ 140 രൂ​പ​യ്ക്കും.
നി​ര​ന്ത​രം പ​രാ​തി​യെ തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ക​ച്ച​വ​ട​ക്കാ​ർ​ക്ക് താ​ക്കീ​ത് കൊ​ടു​ത്തി​രു​ന്നു. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കുന്നേരം അ​ഞ്ചു​വ​രെ​യാ​ണ് മാ​ർ​ക്ക​റ്റ് സ​മ​യം. എ​ന്നാ​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ വ​ള്ള​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്ന​വ​ർ മൊത്ത​മാ​യി എ​ടു​ത്ത് അ​മി​ത വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
അ​തി​രാ​വി​ലെ ന​ട​ക്കു​ന്ന ക​ച്ച​വ​ടം ആ​യ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ വ​രു​ന്പോ​ൾ അ​വ​ക്ക് അ​മി​ത​വി​ല​യ്ക്ക് മാ​ത്ര​മേ മ​ത്സ്യം വാ​ങ്ങു​വാ​ൻ സാ​ധി​ക്കാ​റു​ള്ളു. വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ ചി​ല​ർ മ​ട​ങ്ങി​പ്പോ​കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.
കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ക്ക​റ്റി​ൽ ലേ​ലം വി​ളി​യും ആ​ൾ​ക്കൂ​ട്ടം കൂ​ടു​ന്ന​തും നി​ർ​ത്ത​ലാ​ക്കി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടറി അ​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ലേ​ലം വി​ളി. ക​ഴി​ഞ്ഞ ദി​വ​സം ലേ​ലം വി​ളി​ച്ച ആ​ൾ​ക്ക് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് താ​ക്കീ​തും ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ വീ​ണ്ടും ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കും. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ പ്രാ​ദേ​ശി​ക നേ​താ​വി​നെ കൂ​ട്ട് പി​ടി​ച്ച് കൈ​യേ​റ്റ ശ്ര​മ​വും ഭീ​ഷ​ണി​യു​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത് എ​ന്നാ​ണ് പ​രാ​തി.