ഹോം ​കെ​യ​ർ പ​ദ്ധ​തി​ക്കു തു​ട​ക്കം
Thursday, April 2, 2020 10:11 PM IST
കാ​യം​കു​ളം : ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നു മു​ത​ൽ ഹോം ​കെ​യ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ർ​ഡു​ക​ളി​ലെ​യും കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും മ​റ്റ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു​മാ​യി ന​ഗ​ര​സ​ഭാ ഹോം ​കെ​യ​ർ പ​ദ്ധ​തി​യി​ലൂ​ടെ നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്ന് കൈ​മാ​റി. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ 0479 2445060 എ​ന്ന ന​ഗ​ര​സ​ഭാ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​രി​ൽ വി​ളി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ വീ​ടു​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​ർ എ​ത്തു​ന്ന​താ​ണ്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്മാ​രുടെ ലാ​ബ് പ​രി​ശോ​ധ​ന ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി​രി​ക്കും.