ക്ലീ​ൻ ദി ​സി​റ്റി സേ​വ് ദി ​സി​റ്റി: ന​ഗ​രം അ​ണു​വി​മു​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ: യൂ​ത്ത്കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത യൂ​ത്ത് കെ​യ​റി​​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ലീ​ൻ ദി ​സി​റ്റി സേ​വ് ദി ​സി​റ്റി സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ അ​ണു​വി​മു​ക​ത​മാ​ക്കി എ​സ്ഡി കോ​ള​ജി​നു മു​മ്പി​ൽ നി​ന്നും രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളും ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റു​ക​ൾ, പോ​ലി​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.

26000 ലി​റ്റ​ർ വ​രു​ന്ന ആ​ണു​നാ​ശി​നി ടാ​ങ്ക​റി​ൽ നി​റ​ച്ച് അ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ആ​ല​പ്പു​ഴ നി​യോ​ജ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​രു​ൺ റോ​യി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​നൂ​റു​ദീ​ൻ കോ​യ, റ​ഹീം വെ​റ്റ​ക്കാ​ര​ൻ, ആ​ർ. രാ​ഹു​ൽ, വി​ഷ്ണു സ​ന​ൽ, കെ​എ​സ്‌​യു ആ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ഷെ​ഫീ​ക്ക്, റി​നു ബൂ​ട്ടോ, നൈ​സാം ന​ജീം, അ​ൻ​സി​ൽ ജ​ലീ​ൽ, ഉ​ബൈ​സ് റ​ഷീ​ദ്, സു​ഹൈ​ൽ, റ​മീ​സ്, ബി​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​രം അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.