ജി​ല്ല​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി 17,588 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി
Wednesday, April 1, 2020 10:30 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 17588 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം.​ഷ​ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ൽ 2959 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. 13556 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ല​ക്ഷ്യം.
അ​ത​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. അ​ഗ​തി​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ, നി​ർ​ധന​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.
മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ പെ​ടാ​ത്ത​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ ചെ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നു 20 രൂ​പ​യും വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് 25 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 10രൂ​പ സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യാ​ണീ നി​ര​ക്ക്.